ബി. അശോക് ഐഎഎസ് 'വളയം വിട്ടു ചാടിയോ?'; ലാലു ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു
പ്രമുഖ മാധ്യമപ്രവർത്തകനും കേരളീയം ദേശീയ സെക്രട്ടറിയും ഇടത് സഹയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ ലാലു ജോസഫ്, ഡോ. ബി. അശോക് ഐഎഎസിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി മാധ്യമ അഭിമുഖത്തിലൂടെ അധികാരത്തിലുള്ള മന്ത്രിസഭയെ കുറ്റപ്പെടുത്തിയതിനാണ് ഡോ. ബി. അശോക് സസ്പെൻഷനിലായതെന്ന് ലാലു ജോസഫ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഉയർത്തിയ ആക്ഷേപങ്ങളുടെ മെരിറ്റ് പരിശോധിക്കുന്നില്ലെങ്കിലും, അശോക് ഒരു ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന ആളല്ലെന്നത് വ്യക്തമാണെന്ന് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഡോക്ടർ ബി അശോക് IAS വളയം വിട്ടു ചാടിയൊ
ഡോക്ടർ ബി അശോക് IAS സസ്പെൻഡ് ചെയ്യപ്പെട്ടത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി മാധ്യമ അഭിമുഖത്തിലൂടെ, വ്യവസ്ഥാപിത സംവിധാനത്തിലൂടെ അധികാരത്തിൽ ഉള്ള മന്ത്രി സഭയെ കുറ്റപ്പെടുത്തി സംസാരിച്ചതിനാണ്. അദ്ദേഹം ഉയർത്തിയ ആക്ഷേപങ്ങളുടെ മെരിറ്റ് നോക്കാൻ ഞാൻ ആളല്ല ഡോക്ടർ അശോക് ചുണക്കുട്ടൻ ആണോ എന്ന് വിലയിരുത്താനും എനിക്ക് കഴിയില്ല. പക്ഷേ ഒന്നു അറിയാം അദ്ദേഹം ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന ആളല്ല എന്ന് 1998 ബാച്ച് കേരള കേഡർ ഐഎഎസ് ആണ് ഡോക്ടർ ബി അശോക്. 2033 വരെ സർവീസ് ഉണ്ട് എന്നും കേൾക്കുന്നു 2031ൽ നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞേ ഡോക്ടർ ബി അശോക് സർവീസിൽ നിന്ന് വിരമിക്കുകയുള്ളൂ.
ഡോക്ടർ അശോകിനെ സംബന്ധിച്ച് സസ്പെൻഷൻ ആദ്യ സംഭവം അല്ല 2013 ഏപ്രിലിൽ അക്കാലത്ത് ഗുജറാത്ത് മുഖ്യമന്തി ആയിരുന്ന ശ്രീ നരേന്ദ്ര മോഡിയെ ശിവഗിരി.മഠം ജൂബിലി വേദിയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു LDF UDF കക്ഷികൾ ശിവഗിരി മഠ തീരുമാനത്തിനെതിരെ അഭിപ്രായം പറഞ്ഞു മോദിജിയെ മഠം വിളിച്ചത് ശരിയായില്ല എന്ന് അവർ നിലപാട് എടുത്തു. ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ ഡോക്ടർ ബി അശോകിനെ സസ്പെൻഡ് ചെയ്ത നടപടിക്ക് ആധാരമായ പ്രധാന കാരണങ്ങളിലൊന്ന് ഡോക്ടർ ബി അശോക് സർക്കാർ നിലപാടിനെതിരെ നരേന്ദ്ര മോദിയുടെ ശിവഗിരി മഠ സന്ദർശനത്തെ അനുകൂലിച്ചു ഒരു പ്രമുഖ മലയാള പത്രത്തിൽ എഴുതിയ ലേഖനമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ മോദിയുടെ ശിവഗിരി സന്ദർശനത്തെ രാഷ്ട്രീയമായി എതിർക്കുന്ന സമയത്തായിരുന്നു സർക്കാർ നിലപാടിനെതിരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ലേഖനമെഴുതിയത്. ലേഖനത്തിലെ പ്രധാന പരാമർശങ്ങൾ സിഖ് കൂട്ടക്കൊലയും കോൺഗ്രസും. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് 1984-ൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്ടർ ബി അശോക് ലേഖനത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായ ആ സംഭവത്തെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തെ ഡോക്ടർ ബി അശോക് വിമർശിക്കുകയും ചെയ്തിരുന്നു.
സിഖ് വിരുദ്ധ കലാപം കോൺഗ്രസ് പാർട്ടി നടത്തിയത് ആണെന്ന വാദം ഉയർത്തിയത് BJP ആണ് BJP ഉയരത്തിയ രാഷ്ട്രീയ മുദ്രാവാക്യം ആണ് ഡോക്ടർ ബി അശോക് 2013ൽ ഏറ്റുപിടിച്ചത് ലേഖനം എഴുതിയത് അന്ന് വലിയ വിവാദമായ ആ ലേഖനത്തിൻറെ അടിസ്ഥാനത്തിലാണ് ഡോക്ടർ അശോകിനെ സസ്പെൻഡ് ചെയ്തത്
സർവീസിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പരസ്യമായി നിലപാട് വ്യക്തമാക്കുന്നതും ഭരണകക്ഷിയെ വിമർശിക്കുന്നതും സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സർവീസ് ചട്ടങ്ങൾ പ്രകാരം തെറ്റാണ് എന്ന വ്യവസ്ഥയാണ് അന്നു (2013ൽ) ഡോക്ടർ അശോകിന് വിനയായത്
സർക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ലേഖനം എഴുതിയതും സർക്കാരിനെ പ്രതിരോധത്തിലാക്കിയതും ഗുരുതരമായ അച്ചടക്ക ലംഘനമായി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ദേഹത്തെ സസ്പെൻഡ് (2013ൽ) ചെയ്യാൻ ഉത്തരവിട്ടത്.
ഈ സംഭവം അക്കാലത്ത് വലിയ മാധ്യമ ശ്രദ്ധ നേടുകയും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അഭിപ്രായ സ്വാതന്ത്ര്യവും സർവീസ് ചട്ടങ്ങളും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഇപ്പോഴും ചർച്ചയാവേണ്ടത് ഈ വിഷയം ആണ് പക്ഷേ നടക്കുന്നത് മറ്റൊന്നും ഡോക്ടർ അശോകൻറെ ഭാഷയിൽ അധികാരത്തിൽ നിന്നും പുറത്തു പോകുന്ന ഒരു സർക്കാർ നൽകിയ സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്ത് ഇരിക്കുക മാത്രമേ ഉള്ളൂ എന്നാണ്.
ജനാധിപത്യത്തിൽ സർക്കാരുകൾ തുടർച്ചയാണ് ഭരണ കക്ഷിയും നേതാവും മാറിയെന്ന് വരും അത് കണ്ട് എക്സിക്യൂട്ടീവ് നെഗലിക്കേണ്ട കാരണം രാഷ്ട്രീയ നേതൃത്വം ആണ് ജനാധിപത്യത്തിൽ ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തിൽ വരുന്നത് അവരെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ കഴിയും എന്ന് ധരിക്കുന്ന നിരവധി ഐഎ എസ് ഉദ്യോഗസ്ഥർ ഉണ്ട് മാറി വരുന്ന രാഷ്ട്രീയ നേതൃത്വം അധികാരം ഒഴിഞ്ഞിട്ടില്ലാത്ത മുഖ്യമന്ത്രിയെയും സർക്കാരിനെയും ചട്ടങ്ങൾക്ക് വിരുദ്ധം ആയി വിമർശിച്ച ആൾക്ക് മുൻഗാമി ആയ സർക്കാരും എതിർ രാഷ്ട്രീയ നേതൃത്വവും നൽകിയ സസ്പെൻഷൻ - ഡോക്ടർ അശോകിൻറെ ഭാഷയിൽ പുറത്തു പോകുന്ന സർക്കാർ നൽകിയ സസ്പെൻഷൻ, ഇനി വരാൻ പോകുന്നു എന്ന് ഡോക്ടർ അശോക് കരുതുന്ന UDF സർക്കാർ എളുപ്പത്തിൽ പിൻവലിച്ചു, തന്നെ താക്കോൽ സ്ഥാനത്ത് ഇരുത്തും എന്നാണ് കരുതന്നത് എങ്കിൽ അത് പെട്ടെന്ന് നടക്കും എന്ന് തോന്നുന്നില്ല കാരണം കോൺഗ്രസ് പാർട്ടിയാണ് സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്ന BJP രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തി ചട്ടങ്ങൾ ലംഘിച്ചു ലേഖനം എഴുതിയ ഡോക്ടർ അശോകിനെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രി (ഡോക്ടർ ബി അശോക് പറയുന്നത്) വളരെ എളുപ്പത്തിൽ തിരിച്ചെടുത്താൽ അത് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തിന് യോജിക്കാൻ കഴിയുന്ന നടപടി ആയിരിക്കില്ല സിഖ് കൂട്ടക്കൊലയ്ക്ക് കോൺഗ്രസ് പാർട്ടിയാണ് ഉത്തരവാദി എന്ന ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യത്തെ എക്കാലത്തും എതിർക്കുന്ന പാർട്ടിക്ക് ബിജെപി മുദ്രാവാക്യത്തിന് പിന്തുണ നൽകിയ ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൂടെ നിർത്തി താക്കോൽ സ്ഥാനം നൽകാൻ കഴിയും ഡോക്ടർ ബി അശോക് പറയുന്ന പുതിയ കോൺഗ്രസ് മുഖ്യമന്ത്രി വിഡിയോ (VD Satheesan) കേസിയൊ (KC Venugopal) ആർസിയൊ (Ramesh Chennithala) ആരും ആവട്ടെ അവർ ഡോക്ടർ അശോകനെ വളരെ എളുപ്പത്തിൽ തിരിച്ചെടുത്തു താക്കോൽ സ്ഥാനത്ത് ഇരുത്തും എന്ന് കരുതുവാൻ കഴിയില്ല അവർ അങ്ങനെ ചെയ്താൽ രാഷ്ട്രീയമായി കോൺഗ്രസിന് എക്കാലത്തെയും. വലിയ നാണക്കേട് ആയിരിക്കും അത്.
കാത്തിരുന്നു കാണുക തന്നെ.
