ക്രിസ്മസ് വൈബിൽ മമ്മൂട്ടി; കേക്കും ബിരിയാണിയുമായി പാട്രിയറ്റിന്റെ സെറ്റിൽ ആഘോഷം

  1. Home
  2. Social Media

ക്രിസ്മസ് വൈബിൽ മമ്മൂട്ടി; കേക്കും ബിരിയാണിയുമായി പാട്രിയറ്റിന്റെ സെറ്റിൽ ആഘോഷം

mammootty


കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയും സഹപ്രവർത്തകർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാട്രിയറ്റി'ന്റെ (Patriot) സെറ്റിലായിരുന്നു ആഘോഷം. മമ്മൂട്ടിയുടെ ക്ഷണപ്രകാരം സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ സി.പി. സാലി ക്രിസ്മസ് കേക്ക് മുറിച്ചു.

കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കുചേർന്നു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിന് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പാട്രിയറ്റിന്റെ അവസാനഘട്ട ചിത്രീകരണം ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഷാർജ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 2026 വിഷു റിലീസായി തിയേറ്ററുകളിലെത്തും. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.