'വനവാസമല്ല ഇനി പട്ടാഭിഷേകം'; വി.ഡി. സതീശനെ പ്രശംസിച്ച് റിനി ആൻ ജോർജ്

  1. Home
  2. Social Media

'വനവാസമല്ല ഇനി പട്ടാഭിഷേകം'; വി.ഡി. സതീശനെ പ്രശംസിച്ച് റിനി ആൻ ജോർജ്

rini


കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ പ്രശംസിച്ച് യുവനടിയും മോഡലുമായ റിനി ആൻ ജോർജ്. "വനവാസമല്ല ഇനി പട്ടാഭിഷേകം, പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീപദ്മനാഭൻ വാഴും" എന്നാണ് സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ഇടിച്ചതാഴ്ത്താനും കുഴിച്ചുമൂടാനും ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ ശക്തിയോടെ ഉയർന്നുവന്ന നേതാവാണ് വി.ഡി. സതീശനെന്ന് റിനി തന്റെ പോസ്റ്റിലൂടെ വിശേഷിപ്പിച്ചു. "നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ" എന്നും താരം സതീശനെക്കുറിച്ച് കുറിച്ചു. വി.ഡി. സതീശനുമായി അടുത്ത സൗഹൃദം പുലർത്തുന്ന റിനി, സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്ന് നേരത്തെയും വ്യക്തമാക്കിയിരുന്നു.

നേരത്തെ ഒരു യുവനേതാവിനെതിരെ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായിരുന്നു. അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും മോശമായി പെരുമാറിയെന്നുമുള്ള റിനിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകളും തുടർനടപടികളും ഉണ്ടായത്. ആ പശ്ചാത്തലത്തിൽ കൂടി വി.ഡി. സതീശനെ അനുകൂലിച്ചുകൊണ്ടുള്ള റിനിയുടെ പുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.