ചരിത്രനേട്ടവുമായി വിരാട് കോലി; ഇന്‍സ്റ്റഗ്രാമില്‍ 250 മില്യൺ ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരം

  1. Home
  2. Social Media

ചരിത്രനേട്ടവുമായി വിരാട് കോലി; ഇന്‍സ്റ്റഗ്രാമില്‍ 250 മില്യൺ ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരം

virat kohli


ഇന്‍സ്റ്റഗ്രാമില്‍ 250 മില്യൺ ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരമായി സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ ഇത്ര ഫോളോവേഴ്‌സുള്ള ലോകത്തിലെ മൂന്നാമത്തെ കായിക താരം എന്ന ചരിത്ര നേട്ടം കൂടിയാണ് വിരാട് കോലി സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരാണ് കോലിയെക്കാൾ ഫോളോവേഴ്‌സുള്ള രണ്ടു കായിക താരങ്ങൾ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ വിരാട് കോലി മികച്ച പ്രകടനമാണ് ഈ സീസണില്‍ കളിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളുമായി 639 റണ്‍സാണ് കോലി നേടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡും ഈ സീസണിലൂടെ കോലി സ്വന്തമാക്കിയിരുന്നു. 53.25 ആണ് താരത്തിന്റെ ശരാശരി. 139.82 ആണ് പ്രഹരശേഷി. ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും കോലി തന്നെയാണ്.