അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റ്; ചരിത്രനേട്ടവുമായി അർഷ്ദീപ് സിങ്

  1. Home
  2. Sports

അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റ്; ചരിത്രനേട്ടവുമായി അർഷ്ദീപ് സിങ്

image


അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി അർഷ്ദീപ് സിങ്. ന്യൂസീലൻഡിനെതിരായ നാലാം ടി20 മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റ് നേടുന്ന ലോകത്തിലെ ഒമ്പതാമത്തെ ബൗളറായും അർഷ്ദീപ് മാറി.

2026 കലണ്ടർ വർഷത്തിൽ ഇതുവരെ 40 വിക്കറ്റുകളാണ് അർഷ്ദീപ് വീഴ്ത്തിയത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്തെ ബൗളറെന്ന റെക്കോഡും താരം സ്വന്തമാക്കി. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ വിക്കറ്റ് വീഴ്ത്തിയാണ് അർഷ്ദീപ് ഈ നേട്ടത്തിലെത്തിയത്. 2022ൽ 39 വിക്കറ്റുകൾ നേടിയ അയർലൻഡിന്റെ ജോഷ് ലിറ്റിലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.