മൂന്നാം ടി20; ഇന്ത്യക്ക് 199 റൺസ് വിജയലക്ഷ്യം

  1. Home
  2. Sports

മൂന്നാം ടി20; ഇന്ത്യക്ക് 199 റൺസ് വിജയലക്ഷ്യം

image


ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 199 റൺസ് വിജയലക്ഷ്യം. ഡാരിൽ മിച്ചലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. 52 പന്തിൽ 89 റൺസുമായി മിച്ചൽ പുറത്താകാതെ നിന്നു. ഫിൻ അലൻ 25 പന്തിൽ 40 റൺസും ബെവൻ ജേക്കബ്‌സ് പുറത്താകാതെ 39 റൺസും നേടി.

ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ടിം സീഫെർട്ടിനെ പുറത്താക്കി അർഷ്ദീപ് സിങ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ മിച്ചലും അലനും ചേർന്ന് 86 റൺസ് കൂട്ടിച്ചേർത്തു. ഒമ്പതാം ഓവറിൽ അലനെ പുറത്താക്കി നിതീഷ് കുമാർ റെഡ്ഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് ഗ്ലെൻ ഫിലിപ്‌സും മിച്ചലും ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചു. 14 പന്തിൽ 17 റൺസെടുത്ത ഫിലിപ്‌സിനെ അക്‌സർ പട്ടേൽ മടക്കി. തുടർന്ന് ക്രീസിലെത്തിയ ബെവൻ ജേക്കബ്‌സിനൊപ്പം മിച്ചൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.

26 പന്തിൽ അർധസെഞ്ച്വറി തികച്ച മിച്ചൽ അഞ്ച് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെയാണ് 89 റൺസെടുത്തത്. ഇന്ന് ജയിച്ചാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം