കോഹ്‌ലിയുടെ റെക്കോർഡിനൊപ്പം അഭിഷേക് ശർമ; ഡൽഹിക്കെതിരെ 'സിക്‌സർ മഴ' പെയ്യിച്ച് പുതുചരിത്രം

  1. Home
  2. Sports

കോഹ്‌ലിയുടെ റെക്കോർഡിനൊപ്പം അഭിഷേക് ശർമ; ഡൽഹിക്കെതിരെ 'സിക്‌സർ മഴ' പെയ്യിച്ച് പുതുചരിത്രം

abhishek


ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമ. ഡൽഹി ബൗളർമാരെ നിലംപരിശാക്കിയുള്ള താരത്തിന്റെ ഇന്നിംഗ്‌സ് ടി20 ക്രിക്കറ്റിലെ പുതിയ റെക്കോർഡുകൾക്കാണ് വഴിമാറിയത്. ടി20 ഫോർമാറ്റിൽ ഒമ്പത് സെഞ്ച്വറികളെന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അവിശ്വസനീയ നേട്ടത്തിനൊപ്പമാണ് അഭിഷേക് എത്തിയത്. ഇതോടെ എട്ട് സെഞ്ച്വറികളുള്ള രോഹിത് ശർമയെ താരം പിന്നിലാക്കി.

മത്സരത്തിൽ 135 റൺസുമായി പുറത്താകാതെ നിന്ന അഭിഷേകിന്റെ ഇന്നിംഗ്‌സിൽ 10 സിക്‌സറുകളും 10 ഫോറുകളും ഉൾപ്പെട്ടിരുന്നു. വെറും 47 പന്തിൽ നിന്നാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ 50 പന്തിൽ താഴെ രണ്ട് ഐപിഎൽ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും അഭിഷേക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനെതിരെ 40 പന്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് അഭിഷേക് ഒരു ഇന്നിംഗ്‌സിൽ പത്ത് സിക്‌സറുകൾ പറത്തുന്നത്. 15-ാം ഓവറിൽ നിതീഷ് റാണയെ സിക്‌സറിന് പറത്തിയാണ് താരം തന്റെ സെഞ്ച്വറി തികച്ചത്.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരങ്ങളിൽ ക്രിസ് ഗെയ്‌ലാണ് (22 സെഞ്ച്വറികൾ) ഒന്നാമത്. 12 സെഞ്ച്വറികളുമായി പാക് താരം ബാബർ അസമും 10 സെഞ്ച്വറികളുമായി ഡേവിഡ് വാർണറും തൊട്ടുപിന്നാലെയുണ്ട്. ഇപ്പോൾ 9 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിക്കൊപ്പം അഭിഷേക് ശർമയും പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.