ടി20യിൽ 'പുതിയ റെക്കോര്‍ഡ് നേടി അഭിഷേക് ശര്‍മ

  1. Home
  2. Sports

ടി20യിൽ 'പുതിയ റെക്കോര്‍ഡ് നേടി അഭിഷേക് ശര്‍മ

image


അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ഒരു കലണ്ടര്‍ വര്‍ഷം കുട്ടി ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ഫുള്‍ മെമ്പര്‍ രാജ്യങ്ങളിലെ താരമെന്ന റെക്കോര്‍ഡാണ് അഭിഷേക് സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്.

മത്സരത്തിൽ നേടിയ ഒരേയൊരു സിക്സിലൂടെയാണ് അഭിഷേക് റെക്കോർഡ് തിരുത്തിയത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പേരിലാണ് റെക്കോര്‍ഡുണ്ടായിരുന്നത്. 2022ല്‍ സൂര്യകുമാര്‍ 68 സിക്‌സുകള്‍ പറത്തിയാണ് റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ 24 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം അഭിഷേക് 29 റണ്‍സെടുത്തു.

2025ല്‍ അഭിഷേക് ഒരു കലണ്ടര്‍ വര്‍ഷം 54 സിക്‌സുകള്‍ പറത്തിയിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ താരമായ ഇഷാന്‍ കിഷന്‍ ഈ വര്‍ഷം നിലവില്‍ 52 സിക്‌സുകളും അടിച്ചിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിലും അഭിഷേക് മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. അന്താരാഷ്ട്ര ടി20യിൽ 2,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി അഭിഷേക് മാറി.

4,231 റൺസുമായി രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്. വിരാട് കോഹ്ലി 4,188 റൺസുമായി രണ്ടാം സ്ഥാനത്തുണ്ട്. സൂര്യകുമാർ യാദവ് (3,272), ഹർദിക് പാണ്ഡ്യ (2,288), കെ.എൽ. രാഹുൽ (2,265) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.