അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയില്‍

  1. Home
  2. Sports

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയില്‍

s


അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരങ്ങളിൽ വിരാട് കോഹ്‌ലി കളിച്ചേക്കില്ലെന്ന് സൂചന. ഐപിഎൽ സീസണിനിടെ താരത്തിന് ഹാംസ്ട്രിങ് (Hamstring Injury) പരിക്കേറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനാകാൻ എത്ര സമയം വേണ്ടിവരുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇതാണ് താരം പരമ്പരയിൽ നിന്ന് വിട്ട് നിൽക്കാൻ കാരണം.മെയ് 31ന് നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിയുടെ വലത് കാലിന് പരിക്കേറ്റത്. തുടർന്ന് ബാൻഡേജ് ധരിച്ചാണ് താരം ബാറ്റിംഗ് തുടർന്നത്.

അതേസമയം, ഇന്ത്യയുടെ മുൻ നായകനായ രോഹിത് ശർമയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഫിറ്റ്നസ് പരിശോധനയ്ക്കും മെഡിക്കൽ ക്ലിയറൻസിനുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) സെന്റർ ഓഫ് എക്സലൻസിൽ (CoE) റിപോർട്ട് ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഇതുവരെ ബംഗളുരുവിലെ സെന്ററിൽ എത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇതോടെ പരമ്പരയിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.ഇരുവരും പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുക ആണെകിൽ ടീമിൽ രണ്ട് ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് സാധ്യതയേറും. ഋതുരാജ് ഗെയ്ക്‌വാദ്, ദേവ്ദത്ത് പടിക്കൽ, തിലക് വർമ എന്നിവരെയും മധ്യനിരയിലേക്ക് സെലക്ടർമാർ പരിഗണിച്ചേക്കും