മുംബൈയെ വീണ്ടും നയിക്കാമോ എന്ന് ആകാശ് അംബാനി ചോദിച്ചു, തുടക്കത്തിൽ വലിയ മടിയുണ്ടായിരുന്നു; രോഹിത് ശർമ

  1. Home
  2. Sports

മുംബൈയെ വീണ്ടും നയിക്കാമോ എന്ന് ആകാശ് അംബാനി ചോദിച്ചു, തുടക്കത്തിൽ വലിയ മടിയുണ്ടായിരുന്നു; രോഹിത് ശർമ

rohit sharma


മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ തനിക്ക് തുടക്കത്തിൽ വലിയ മടിയും സംശയവും ഉണ്ടായിരുന്നുവെന്ന് രോഹിത് ശർമ. ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി നായകസ്ഥാനം ഏറ്റെടുക്കാമോ എന്ന് ചോദിച്ചപ്പോൾ മാനസികമായി താൻ അതിന് തയ്യാറാണോ എന്ന് ഉറപ്പില്ലായിരുന്നുവെന്നും കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ സമയം ആവശ്യമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

ഭാര്യയോടും ആകാശ് അംബാനിയോടും വിശദമായി സംസാരിക്കുകയും ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്ത ശേഷമാണ് വീണ്ടും നായകനാകാൻ തീരുമാനിച്ചതെന്ന് മുംബൈ ഇന്ത്യൻസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന സീസണിൽ കിരീടത്തെക്കുറിച്ച് സംസാരിച്ച് സമ്മർദം കൂട്ടാതെ കളി ആസ്വദിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. 2020-ലാണ് രോഹിതിന്റെ കീഴിൽ മുംബൈ അവസാനമായി ഐ.പി.എൽ കിരീടം നേടിയത്. തുടർന്നുള്ള സീസണുകളിലും ഹാർദിക് പാണ്ഡ്യ നായകനായ 2024 മുതൽ 2026 വരെയുള്ള വർഷങ്ങളിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അഞ്ച് ഐ.പി.എൽ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടിത്തന്ന പഴയ നേട്ടങ്ങളിൽ മാത്രം ആശ്രയിക്കാതെ പുതിയ തുടക്കത്തിനായാണ് മുംബൈ ഒരുങ്ങുന്നതെന്നും രോഹിത് കൂട്ടിച്ചേർത്തു.