പിതാവ് അമീറിനോടുള്ള ആദരം: '52'-ാം നമ്പർ ജഴ്സിയണിഞ്ഞ് അൽ സദ്ദ് താരങ്ങൾ കളത്തിൽ

  1. Home
  2. Sports

പിതാവ് അമീറിനോടുള്ള ആദരം: '52'-ാം നമ്പർ ജഴ്സിയണിഞ്ഞ് അൽ സദ്ദ് താരങ്ങൾ കളത്തിൽ

qatar


ഖത്തറിന്റെ സമഗ്ര വികസനത്തിനും കായിക മുന്നേറ്റത്തിനും വഴികാട്ടിയായ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയോടുള്ള ആദരസൂചകമായി അൽ സദ്ദ് ക്ലബ് താരങ്ങൾ പ്രത്യേക ജഴ്സി അണിഞ്ഞ് മത്സരത്തിനിറങ്ങി. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അൽജീരിയൻ ക്ലബ്ബായ എം.സി അൾജറിനെതിരെയുള്ള സൗഹൃദ പോരാട്ടത്തിൽ '52'-ാം നമ്പർ ജഴ്സിയണിഞ്ഞാണ് താരങ്ങൾ അണിനിരന്നത്. ശൈഖ് ഹമദ് ജനിച്ച വർഷമായ 1952-നെ അനുസ്മരിച്ചായിരുന്നു ഈ നടപടി.

കഴിഞ്ഞ ജൂലൈ 12-നായിരുന്നു മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അന്തരിച്ചത്. ഖത്തറിനെ ലോക കായിക ഭൂപടത്തിൽ മുൻനിരയിലെത്തിക്കുന്നതിലും 2022-ലെ ഫിഫ ലോകകപ്പിന് രാജ്യത്തെ സജ്ജമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എം.സി അൾജറിനെ തകർത്ത് അൽ സദ്ദ് തങ്ങളുടെ പ്രീ-സീസൺ പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചു.