അറബ് കപ്പിന് ഖത്തറിൽ ഇന്ന് തുടക്കം; ഖത്തർ അമീർ ഉദ്ഘാടനം ചെയ്യും

  1. Home
  2. Sports

അറബ് കപ്പിന് ഖത്തറിൽ ഇന്ന് തുടക്കം; ഖത്തർ അമീർ ഉദ്ഘാടനം ചെയ്യും

arab cup


ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ഖത്തറിൽ ഇന്ന് തുടക്കമാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് അൽഖോറിലെ അൽ ബൈത് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുക.

മേഖലയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ടുണീഷ്യ സിറിയയെ നേരിടും. ടൂർണമെന്റിലുടനീളം 32 മത്സരങ്ങളാണുള്ളത്. ഡിസംബർ 1 മുതൽ 9 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ക്വാർട്ടർ ഫൈനൽ ഡിസംബർ 11, 12 തീയതികളിലും സെമിഫൈനലുകൾ ഡിസംബർ 15-നും നടക്കും. ഡിസംബർ 18-നാണ് ഫൈനലും മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേഓഫ് മത്സരവും നടക്കുന്നത്.

ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

  • ഗ്രൂപ്പ് എ: ടുണീഷ്യ, സിറിയ, ഖത്തർ, പലസ്തീൻ
  • ഗ്രൂപ്പ് ബി: മൊറോക്കോ, കോമോറോസ്, സൗദി അറേബ്യ, ഒമാൻ
  • ഗ്രൂപ്പ് സി: ഈജിപ്ത്, കുവൈത്ത്, ജോർദാൻ, യു.എ.ഇ.
  • ഗ്രൂപ്പ് ഡി: അൾജീരിയ, സുഡാൻ, ഇറാഖ്, ബഹ്‌റൈൻ

ലുസൈൽ സ്റ്റേഡിയം, അൽ റയ്യാൻ അഹ്‌മദ് ബിൻ അലി സ്റ്റേഡിയം, അൽഖോർ അൽ ബൈത് സ്റ്റേഡിയം, ദോഹ സ്റ്റേഡിയം, എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ദോഹ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.