അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു

  1. Home
  2. Sports

അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു

messi


 

ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡാണ് മെസിയുടെയും സംഘത്തിന്‍റെയും എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. നെഞ്ചിടിപ്പേറ്റിയ പ്രീക്വാർട്ടർ കടമ്പകൾ കടന്നാണ് അർജന്‍റീനയുടെ വരവ്. എന്നാൽ തീർത്തും വ്യത്യസ്തമായ കളിശൈലിയുമായി എത്തുന്ന സ്വിസ് പടയ്ക്കെതിരെ ലയണൽ സ്കലോണിക്കും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

നോക്കൗട്ട് ഘട്ടത്തിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിറച്ചെങ്കിലും ലോകചാമ്പ്യന്മാരുടെ പോരാട്ടവീര്യം സ്വിറ്റ്സർലൻഡിന്‍റെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. അതിനെല്ലാമുപരിയായി ഒരൊറ്റപ്പേരിലാണ് അർജന്‍റീനയുടെ സർവ്വ പ്രതീക്ഷകളു ലിയോണൽ മെസി. മിശിഹ കളിക്കളത്തിൽ ഉള്ളിടത്തോളം അർജന്‍റീനയ്ക്ക് അസാധ്യമായി ഒന്നുമില്ല. കഴിഞ്ഞ മത്സരങ്ങളിൽ കാബോ വെർദെയെയും ഈജിപ്തിനെയും അർജന്‍റീന തരിപ്പണമാക്കിയത് മെസിയുടെ തകർപ്പൻ ഫോമിന്‍റെ കരുത്തിലായിരുന്നു. ഇറങ്ങിയ മത്സരങ്ങളിലെല്ലാം ഗോളടിച്ചുകൂട്ടുന്ന മെസിയെ പൂട്ടുക എന്നത് സ്വിസ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും.