ഏഷ്യൻ ഗെയിംസ്: വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

  1. Home
  2. Sports

ഏഷ്യൻ ഗെയിംസ്: വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

sreeja akula


ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ് വനിതാ ടീമിനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്‌ലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റം. ക്വാർട്ടർ ഫൈനലിൽ ശക്തരായ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ.

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീജ അകുല തായ്‌ലൻഡിന്റെ ഒറാവാൻ പാരാനാംഗിനോട് പരാജയപ്പെട്ടിരുന്നു (സ്കോർ: 7-11, 1-11, 11-9, 11-6, 12-10). എന്നാൽ രണ്ടാം സിംഗിൾസിൽ തായ് താരം സുതാസിനി സവെത്തഭട്ടിനെ പരാജയപ്പെടുത്തി യശസ്വിനി ഇന്ത്യയെ ഒപ്പമെത്തിച്ചു (സ്കോർ: 11-8, 5-11, 7-11, 11-9, 11-9). മൂന്നാം സിംഗിൾസിൽ ദിയ ചിതാലെ ജിന്നിപ സവേത്താഭട്ടിനോട് തോറ്റതോടെ (സ്കോർ : 11-7, 5-11, 7-11, 11-7, 13-11) തായ്‌ലൻഡ് വീണ്ടും മുന്നിലെത്തി.

തുടർന്ന് നടന്ന നാലാം സിംഗിൾസിൽ പാരാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി യശ്വിസിനി വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നിർണായകമായ അവസാന മത്സരത്തിൽ ശ്രീജ അകുല തായ്‌ലൻഡിന്റെ സുതാസിനിയെ കീഴടക്കിയതോടെയാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്.