ഏഷ്യൻ ഗെയിംസ് ടെക്‌ബോൾ: ക്വുംസി സെമിയിൽ തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം
ഏഷ്യൻ ഗെയിംസ് ടെക്‌ബോൾ വനിതാ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യയുടെ ക്വുംസി ഡിസൂസയ്ക്ക് തോൽവി. ഇന്തോനേഷ്യൻ താരം ഇമാ സുമയ്യയോടാണ് ക്വുംസി പരാജയപ്പെട്ടത്. ആദ്യ സെറ്റ് 12-7ന് ക്വുംസി സ്വന്തമാക്കിയെങ്കിലും, തുടർന്നുള്ള രണ്ടു സെറ്റുകളിൽ (12-9, 12-7) ശക്തമായി തിരിച്ചടിച്ച ഇന്തോനേഷ്യൻ താരം മത്സരം കൈക്കലാക്കുകയായിരുന്നു.
തോൽവിയോടെ ഫൈനൽ പ്രതീക്ഷ നഷ്ടമായ ക്വുംസി ഇനി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെങ്കല മെഡലിനായി പോരാടും. ജപ്പാന്റെ യിയുന സകാമോട്ടോയാണ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ താരത്തിന്റെ എതിരാളി. ഇതിൽ ജയിക്കാനായാൽ ടെക്‌ബോളിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ ലഭിക്കും.
