ഏഷ്യൻ ഗെയിംസ് വേദിയായ നഗോയയിൽ വെള്ളപ്പൊക്കം

  1. Home
  2. Sports

ഏഷ്യൻ ഗെയിംസ് വേദിയായ നഗോയയിൽ വെള്ളപ്പൊക്കം

image


ഏഷ്യൻ ഗെയിംസിന് വേദിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംഘാടക നഗരമായ ജപ്പാനിലെ നഗോയയിൽ വെള്ളപ്പൊക്കം. ഇന്നലെ നഗരത്തിൽ പെയ്ത റെക്കോർഡ് മഴയിൽ നഗരത്തിലെ റോഡുകളും വീടുകളും പൂർണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ ഇതിനകം എത്തിയ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 400-ഓളം കായികതാരങ്ങളെയും ഒഫീഷ്യലുകളെയും താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ ഇനി പത്തുദിവസം മാത്രം ശേഷിക്കെ വെള്ളപ്പൊക്കം ഗെയിംസിന്റെ നടത്തിപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.