ഏഷ്യൻ ഗെയിംസ്; ജപ്പാൻ താരത്തെ കീഴടക്കി സിന്ധു ക്വാർട്ടറിൽ

  1. Home
  2. Sports

ഏഷ്യൻ ഗെയിംസ്; ജപ്പാൻ താരത്തെ കീഴടക്കി സിന്ധു ക്വാർട്ടറിൽ

pv sindhu


ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജപ്പാൻ താരം ടൊമോക്ക മിയാസാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുവിട്ടാണ് സിന്ധു അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ: 21-9, 21-13.

മത്സരത്തിന്റെ തുടക്കം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ സിന്ധുവിന് മുന്നിൽ ജപ്പാൻ താരത്തിന് ശക്തമായ വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഗെയിം 21-9 എന്ന സ്കോറിന് വ്യക്തമായ മേൽക്കോയ്മയോടെ ഇന്ത്യൻ താരം സ്വന്തമാക്കി. രണ്ടാം ഗെയിമിലും അതേ മികച്ച ഫോം തുടർന്ന സിന്ധു 21-13 ന് ജയം പൂർത്തിയാക്കി ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.

നേരത്തെ നടന്ന വനിതാ ടീം വിഭാഗത്തിൽ ഇന്ത്യ ജപ്പാനോട് തോറ്റ് പുറത്തായിരുന്നു. അന്നത്തെ മത്സരത്തിൽ സിന്ധു ജപ്പാന്റെ അകാനെ യമാഗുച്ചിയോട് പരാജയപ്പെട്ടിരുന്നു. അന്ന് മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം മാത്രമാണ് ഇന്ത്യക്കായി ജയം കണ്ടത്.