ഏഷ്യൻ ജൂനിയർ ഹാൻഡ്‌ബോൾ: സിറിയയെ തകർത്ത് കുവൈത്തിന് മിന്നുന്ന തുടക്കം
ജോർഡനിൽ നടക്കുന്ന പതിനൊന്നാമത് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീമിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സിറിയയെ 29-19 എന്ന സ്‌കോറിനാണ് കുവൈത്ത് തകർത്തത്.
ആദ്യപകുതിയിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച കുവൈത്ത് ഒരു ഗോളിന്റെ (13-12) മെച്ചപ്പെട്ട ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ടീം വ്യക്തമായ ആധിപത്യത്തോടെ മത്സരം സ്വന്തമാക്കുകയായിരുന്നു. കുവൈത്തിന്റെ അബ്ദുൽ ഹാദി ബരാക് ആണ് മത്സരത്തിലെ മികച്ച കളിക്കാരൻ.
മറ്റൊരു മത്സരത്തിൽ ഉസ്‌ബെക്കിസ്താനെ (47-29) പരാജയപ്പെടുത്തി ദക്ഷിണ കൊറിയയും ടൂർണമെന്റിൽ ശുഭാരംഭം കുറിച്ചു. 10 ഏഷ്യൻ രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 31 വരെ തുടരും.
