ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ തോൽപ്പിച്ച് ജപ്പാൻ സെമിയിൽ

  1. Home
  2. Sports

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ തോൽപ്പിച്ച് ജപ്പാൻ സെമിയിൽ

asian volley


ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത് (25-17, 25-15, 25-18). ജപ്പാനിന്റെ ആക്രമണനിരയ്ക്ക് മുന്നിൽ തുടക്കം മുതൽ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു.

ജപ്പാന് വേണ്ടി അറ്റാക്കർമാരായ റാൻ തക്കാഹാഷി (14 പോയിന്റ്), യൂജി നിഷാദ (12 പോയിന്റ്), യൂകി ഇഷിക്കാവ (12 പോയിന്റ്) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. 11 പോയിന്റുകൾ നേടിയ ക്യാപ്റ്റൻ ജെറോം വിനീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.