തുർക്കിയെ തോൽപിച്ച് ആസ്‌ട്രേലിയ; ഹെയ്ത്തിയെ തോൽപിച്ച് സ്കോട്ട്ലൻഡ് ഗ്രൂപ്പിൽ ഒന്നാമത്
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ആസ്ട്രേലിയക്കും സ്കോട്ട്ലൻഡിനും ജയം. ശക്താരായ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആസ്‌ട്രേലിയ തോൽപിച്ചത് അതെ സമയം ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്കോട്ട്ലൻഡിന്റെ ജയം. നെസ്റ്റോറി ഇറാങ്കുണ്ട, കോണോർ മറ്റ്കാൽഫ് എന്നിവരാണ് സോക്കറൂസിന്റെ ഗോളുകൾ സ്കോർ ചെയ്തത്. ജോൺ മാക്ഗിൻ ആണ് സ്കോട്ട്ലൻഡിന്റെ വിജയഗോൾ നേടിയത്.
വാങ്കൂവറിലെ ബിസി പ്ലെയ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധിപത്യം പുലർത്തിയത് തുർക്കിയായിരുന്നു. എന്നാൽ മത്സരത്തിൽ രണ്ട് ഗോളുകളുമായി വിജയം സ്വന്തമാക്കിയത് ആസ്ട്രേലിയായിരുന്നു. ആദ്യ പകുതിയുടെ 27ാം മിനിറ്റിൽ യുവ താരം നെസ്റ്റോറി ഇറാങ്കുണ്ടയും. രണ്ടാം പകുതിയുടെ 75ാം മിനിറ്റിൽ കൊണോർ മെറ്റ്കാൽഫും ഗോൾ കണ്ടെത്തിയതോടെ ആസ്‌ട്രേലിയ വിജയമുറപ്പിച്ചു.
ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഹെയ്ത്തിക്കെതിരെ സ്കോട്ട്ലൻഡിന് ഒരു ഗോളിന്റെ ജയം. 1990ന് ശേഷം ആദ്യമായാണ് സ്കോട്ട്ലൻഡ് ഒരു ലോകകപ്പ് മത്സരം വിജയിക്കുന്നത്. ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ ജോൺ മെക്ക്ഗിന്നാണ് മത്സരത്തിലെ ഏക ഗോൾ കണ്ടെത്തിയത്.
ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിന് മൊറോക്കോയും ഹെയ്ത്തിക്ക് ബ്രസീലുമാണ് എതിരാളികൾ. ഗ്രൂപ് ഡിയിൽ ആസ്‌ട്രേലിയക്ക് യുഎസ്എയും തുർകിക്ക് പരാഗ്വേയുമാണ് എതിരാളികൾ.
