ജർമൻ സൂപ്പർ കപ്പ്: ബൊറൂസിയ ഡോർട്ട്മുൺഡിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്കിന് കിരീടം

  1. Home
  2. Sports

ജർമൻ സൂപ്പർ കപ്പ്: ബൊറൂസിയ ഡോർട്ട്മുൺഡിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്കിന് കിരീടം

bayern munich


ജർമൻ സൂപ്പർ കപ്പിൽ ബൊറൂസിയ ഡോർട്ട്മുൺഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് കിരീടം നിലനിർത്തി. തുടർച്ചയായ രണ്ടാം വർഷമാണ് ബയേൺ സൂപ്പർ കപ്പ് സ്വന്തമാക്കുന്നത്. ടീമിന്റെ 12-ാം ജർമൻ സൂപ്പർ കപ്പ് നേട്ടമാണിത്.

മത്സരത്തിന്റെ 28-ാം മിനിറ്റിൽ നതാനിയേൽ ബ്രൗണിലൂടെയാണ് ബയേൺ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് (46') മൈക്കിൾ ഓലിസെ ബയേണിന്റെ രണ്ടാം ഗോൾ കണ്ടെത്തി. 75-ാം മിനിറ്റിൽ ഫാബിയോ സിൽവയിലൂടെ ഡോർട്ട്മുൺഡ് ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാനായില്ല. 90-ാം മിനിറ്റിൽ പ്രതിരോധ താരം റമി ബെൻസെബൈനി ചുവപ്പുകാർഡ് കണ്ട് പുറത്തായത് ഡോർട്ട്മുൺഡിന് തിരിച്ചടിയായി.