ഇന്ത്യൻ അണ്ടർ 19 താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; രണ്ട് വർഷ വിലക്ക്

  1. Home
  2. Sports

ഇന്ത്യൻ അണ്ടർ 19 താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; രണ്ട് വർഷ വിലക്ക്

bcci    


 

പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട ലെഗ് സ്പിന്നറായ രോഹിതിനെതിരെ ബിസിസിഐ കടുത്ത നടപടിയെടുത്തത്. അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും വിലക്കിനെക്കുറിച്ച് ബിസിസിഐ വിവരമറിയിച്ചിട്ടുണ്ട്.

ബിസിസിഐ നടത്തിയ പ്രായ പരിശോധയിലാണ് രോഹിതിന്‍റെ തിരിച്ചറിയൽ രേഖകളിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്. 2014-ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾ 2007 ജൂലൈ 7 ആയിരുന്നു ജനനതീയതിയായി നൽകിയിരുന്നത്. എന്നാൽ 2017-ൽ തിരിച്ചറിയൽ രേഖകൾ പുതുക്കിയപ്പോൾ ജനിച്ച വർഷം 2006 ആയും, 2021-ൽ വീണ്ടും മാറ്റങ്ങൾ വരുത്തിയപ്പോൾ 2009 ആയും തിരുത്തിയതായി കണ്ടെത്തി. ഈ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.