ഐപിഎല്ലിൽ വൻ താരകൈമാറ്റം; ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, അര്‍ഷ്ദീപ് മുംബൈ ഇന്ത്യന്‍സില്‍

  1. Home
  2. Sports

ഐപിഎല്ലിൽ വൻ താരകൈമാറ്റം; ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, അര്‍ഷ്ദീപ് മുംബൈ ഇന്ത്യന്‍സില്‍

ipl


ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വൻ ഫ്രാഞ്ചൈസി കൂടുമാറ്റങ്ങൾ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും, സ്റ്റാർ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും ചേക്കേറി. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും താൽപര്യപത്രങ്ങളും ഇരു ഫ്രാഞ്ചൈസികളും ബിസിസിഐക്ക് കൈമാറി.

ഹാർദിക് പാണ്ഡ്യയുടെ നിലവിലുണ്ടായിരുന്ന 16.35 കോടി രൂപ ഫീസ് 18 കോടിയായി ഉയർത്തിയാണ് പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ പഞ്ചാബിൽ നിലവിലെ നായകൻ ശ്രേയസ് അയ്യറുടെ കീഴിലായിരിക്കും ഹാർദിക് കളിക്കുക. 18 കോടി രൂപക്ക് തന്നെയാണ് അർഷ്ദീപ് സിങ് മുംബൈയിലെത്തുന്നത്.

ജസ്പ്രീത് ബുംറയ്ക്ക് മികച്ചൊരു പേസ് പങ്കാളിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അർഷ്ദീപിനെ മുംബൈ ടീമിലെത്തിച്ചത്.മുംബൈ ഇന്ത്യൻസിനെ നയിച്ച മൂന്ന് സീസണുകളിലും (2024, 2025, 2026) ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. നയിച്ച 39 മത്സരങ്ങളിൽ 15 എണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം 2019 മുതൽ പഞ്ചാബിനായി 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപിന്റെ വരവ് മുംബൈയുടെ ഡെത്ത് ഓവർ ബൗളിങ്ങിന് വലിയ കരുത്താകും.