കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ

  1. Home
  2. Sports

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ

saly samson


കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനായി സലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ. സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിനെ നയിക്കുന്നത്. പേസ് ബൗളറായ ബേസിൽ തമ്പി ആദ്യ സീസണിലെ കൊച്ചിയുടെ ക്യാപ്റ്റനായിരുന്നു. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ വെച്ചാണ് ഗെയിൽ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണിൽ ടീമിന് കിരീടം നേടിത്തന്ന സലിയുടെ നേതൃപാടവവും ബേസിലിന്റെ അനുഭവസമ്പത്തും ടീമിന് വലിയ കരുത്താകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇതിനോടൊപ്പം 'വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ്' എന്ന പുതിയ ടീം സ്ലോഗനും പ്രകാശനം ചെയ്തു. മൂന്നാം സീസണിലെ കൊച്ചിയുടെ മത്സരങ്ങൾ നേരിട്ട് കാണാൻ ഗെയിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും.