കോമൺവെൽത്ത് ഗെയിംസ്: പുരുഷന്മാരുടെ പാരാ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും; ട്രിപ്പിൾ ജംപിലും ഇരട്ടമെഡൽ നേട്ടം
കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ. പുരുഷന്മാരുടെ എഫ്-57 പാരാ ഷോട്ട്പുട്ടിലും ട്രിപ്പിൾ ജംപിലുമാണ് ഇന്ത്യ ഇരട്ടമെഡലുകൾ കരസ്ഥമാക്കിയത്. എഫ്-57 ഷോട്ട്പുട്ടിൽ 13.40 മീറ്റർ എറിഞ്ഞ് സോമൻ റാണ സ്വർണവും, 13.28 മീറ്റർ കണ്ടെത്തിയ ശുഭം ജുയൽ വെള്ളിയും സ്വന്തമാക്കി.
ട്രിപ്പിൾ ജംപിൽ ഇന്ത്യ വെള്ളി, വെങ്കല മെഡലുകൾ നേടി. 16.68 മീറ്റർ ചാടിയ പ്രവീൺ ചിത്രവേൽ വെള്ളിയും, 16.52 മീറ്റർ കണ്ടെത്തിയ സെൽവ പ്രഭു തിരുമാരൻ വെങ്കലവും സ്വന്തമാക്കി. 16.72 മീറ്റർ ദൂരം ചാടിയ ജമൈക്കയുടെ ജോർദാൻ സ്‌കോട്ടിനാണ് ഈ വിഭാഗത്തിൽ സ്വർണം.
