അർജന്റീനയുടെ വിജയത്തിനു പിന്നാലെ പുകഞ്ഞ് വിവാദം

  1. Home
  2. Sports

അർജന്റീനയുടെ വിജയത്തിനു പിന്നാലെ പുകഞ്ഞ് വിവാദം

   Messi


മത്സരത്തിനിടെ അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ ഫൗൾ ചെയ്തിട്ടും മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കവും വിവാദവും. 17-ാം മിനിറ്റിൽ മെസ്സി അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പന്തിനായുള്ള പോരാട്ടത്തിനിടെ അൽജീരിയൻ ക്യാപ്റ്റൻ കൂടിയായ ഐസ മാൻഡിയുടെ കാലിന്റെ പിൻഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ സ്റ്റഡ്സ് കൊള്ളുകയായിരുന്നു.മത്സരം നിയന്ത്രിച്ച റഫറിയായ പോളിഷ് താരം ഷിമോൺ മാർസിനിയാക് അൽജീരിയയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് നൽകിയെങ്കിലും മെസ്സിക്ക് മഞ്ഞ കാർഡ് പോലും നൽകാൻ തയാറായില്ല. എന്നാൽ കാലിനു പരുക്കേൽക്കുന്ന രീതിയിലുള്ള ഫൗളായതിനാൽ ഇതിനു നേരിട്ട് റെഡ് കാർഡ് നൽകേണ്ടതായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.