ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു

  1. Home
  2. Sports

ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു

rinku singh


ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ് സിങ് (60) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പിതാവിന്റെ വിയോഗത്തെത്തുടർന്ന് ഐസിസി ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു സിങ് ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് തിരിച്ചു.

കഴിഞ്ഞ ഒരു വർഷമായി കരളിനെ ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്നു ഖൻചന്ദ് സിങ്. രോഗം നാലാം ഘട്ടത്തിലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് റിങ്കു നാട്ടിലേക്ക് പോയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്തി മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്തിരുന്നു. എന്നാൽ മരണവാർത്ത അറിഞ്ഞതോടെ താരം വീണ്ടും നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

റിങ്കു സിങ്ങിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നു പിതാവ്. അലിഗഡിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് അദ്ദേഹം മകനെ ക്രിക്കറ്റ് പരിശീലനത്തിന് അയച്ചിരുന്നത്. മകൻ ഇന്ത്യൻ ടീമിലെ സൂപ്പർ താരമായ ശേഷവും തന്റെ തൊഴിൽ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. റിങ്കുവിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഖൻചന്ദിന്റെ വിയോഗത്തിൽ കായിക ലോകം അനുശോചിച്ചു.