നീണ്ട പ്രണയത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹമോതിരം ധരിച്ച് കൈകൾ ചേർത്തുപിടിച്ച ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും വാർത്ത സ്ഥിരീകരിച്ചു.
2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോപ്പിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോർജിനയെ റൊണാൾഡോ കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും ഒരുമിച്ച് 10 വർഷത്തെ ജീവിതത്തിന് ശേഷമാണ് ഇപ്പോൾ വിവാഹിതരാകുന്നത്. 2025 ഓഗസ്റ്റ് 11-ന് ഇവരുടെ വിവാഹനിശ്ചയം നടന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പോർച്ചുഗലിലെ മദീറയിൽ വിവാഹം നടക്കുമെന്ന വാർത്തകൾ താരത്തിന്റെ സഹോദരിമാർ നിഷേധിച്ചിരുന്നെങ്കിലും, ആയിരക്കണക്കിന് ആരാധകരാണ് മദീറയിലെ പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നത്.
