ഖത്തര്‍ ലോകകപ്പ്; ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ

  1. Home
  2. Sports

ഖത്തര്‍ ലോകകപ്പ്; ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ

qather worldcup


ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാന്‍ ലൂക്കാ മോഡ്രിച്ചിന്റെ ടീമിന് സാധിച്ചില്ല. മികച്ച പ്രതിരോധമാണ് മൊറോക്കോ കാഴ്ചവെച്ചത്.

ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലെ ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്നുറുച്ച ക്രൊയേഷ്യന്‍ നീക്കം  മൊറോക്കോ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.

ക്രൊയേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനവുമായി മൊറോക്കോ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായി ഇറങ്ങിയ ക്രൊയേഷ്യയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് കളത്തില്‍ മൊറോക്കോ താരങ്ങള്‍ പുറത്തെടുത്തത്.

പ്രതീക്ഷിച്ചതിന് വിപരീതമായി മൊറോക്കോയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. വിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി ക്രൊയേഷ്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഫിനിഷിങ്ങിലെ കൃത്യതക്കുറവും ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവവും അവര്‍ക്ക് തിരിച്ചടിയായി.