ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; ഇന്ത്യ ഒന്നാം ദിനം 5ന് 300

  1. Home
  2. Sports

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; ഇന്ത്യ ഒന്നാം ദിനം 5ന് 300

devdutt padikkal


ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന ശക്തമായ നിലയിൽ. ദേവ്ദത്ത് പടിക്കലിന്റെ മികച്ച സെഞ്ച്വറിയും (117) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (50) അർധ സെഞ്ച്വറിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. കളി നിർത്തുമ്പോൾ ധ്രുവ് ജുറേൽ (7), അരങ്ങേറ്റക്കാരൻ സാരാംശ് ജെയ്ൻ (4) എന്നിവരാണ് ക്രീസിൽ.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ 193 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 117 റൺസെടുത്തു. ഓപ്പണർമാരായ കെ.എൽ രാഹുലും (18) യശസ്വി ജയ്സ്വാളും (45) പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഗിൽ-പടിക്കൽ സഖ്യം 120 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

43 റൺസെടുത്ത രവീന്ദ്ര ജഡേജയും തിളങ്ങി. അതിനിടെ 3 റൺസെടുത്ത് നിൽക്കെ ഋഷഭ് പന്ത് പരിക്കേറ്റ് റട്ടയേർഡ് ഹർട്ടായി മടങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെർണാണ്ടോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലഹിരു കുമാര, കേശര നുവന്ത എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.