ഫിഫയ്‌ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ

  1. Home
  2. Sports

ഫിഫയ്‌ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ

s


 

ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് 3-2 ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന ഗുരുതര ആരോപണവുമായി ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം നൽകാനായി റഫറിമാരെ ഉപയോഗിച്ച് ടൂർണമെന്‍റ് നിയന്ത്രിക്കുകയാണെന്നും സിക്കോ ആരോപിച്ചു. കളിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരടക്കാനാവാതെയാണ് ഈജിപ്ത് താരം ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
മത്സരത്തിൽ 79-ാം മിനിറ്റ് വരെ അർജന്‍റീനയ്‌ക്കെതിരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ റഫറിയുടെ വിവാദ തീരുമാനങ്ങളുടെ പിൻബലത്തിൽ അർജന്‍റീന മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ജയിക്കുകയായിരുന്നു. മത്സരത്തിൽ ഈജിപ്തിനായി രണ്ടാമത്തെ ഗോൾ നേടുകയും, വാറിലൂടെ മറ്റൊരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്ത മുസ്തഫ സിക്കോ റഫറിയുടെ പക്ഷപാതിത്വപരമായ തീരുമാനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.