കിരീടം നഷ്ടമായെങ്കിലും രാജാവ് ,രാജാവ് തന്നെ

  1. Home
  2. Sports

കിരീടം നഷ്ടമായെങ്കിലും രാജാവ് ,രാജാവ് തന്നെ

image


ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനെതിരെ അർജൻറീന പരാജയപ്പെട്ടെങ്കിലും ഒരു കാര്യം ഉറപ്പാണ് ലയണൽ മെസി പടിയിറങ്ങിയത് രാജകീയമായി തന്നെയാണ് .8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്ചവച്ചത്.

ഗോൾ നേടുക മാത്രമല്ല, സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നതിലും മെസി മുന്നിലായിരുന്നു. ടൂർണമെന്റിൽ എട്ട് വലിയ ഗോളവസരങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇതോടൊപ്പം ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് അദ്ദേഹം മുന്നിലെത്തിയിരുന്നു. 21 ഗോളുകളാണ് താരം നേടിയത്. എന്നാൽ സെമി ഫൈനലിൽ ഇരട്ട ഗോൾ നേടി എംബാപ്പെ ആ റെക്കോർഡ് പിന്നീട് മറികടന്നു.

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നത്ത്.സ്‌പെയിനിന് വേണ്ടി എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. 2026 ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ കിരീടം സ്‌പെയിനിനായിരിക്കാം. പക്ഷേ ഈ ലോകകപ്പിൽ വീണ്ടും ലോകത്തിന്റെ ഹൃദയം കീഴടക്കിയത് ലയണൽ മെസിയെന്ന ഇതിഹാസം തന്നെയായിരുന്നു.