ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം; 7 വർഷത്തിന് ശേഷം അഞ്ച് മത്സര ഏകദിന പരമ്പരയുമായി ടീം ഇന്ത്യ, കിവീസ് പര്യടന ഷെഡ്യൂൾ പ്രഖ്യാപിച്ചു

  1. Home
  2. Sports

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം; 7 വർഷത്തിന് ശേഷം അഞ്ച് മത്സര ഏകദിന പരമ്പരയുമായി ടീം ഇന്ത്യ, കിവീസ് പര്യടന ഷെഡ്യൂൾ പ്രഖ്യാപിച്ചു

india


ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരുന്ന വമ്പൻ പ്രഖ്യാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന പുതിയ ഹോം സീസണിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിന്റെ ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ടു. ഇന്ത്യയുടെ ഓൾ-ഫോർമാറ്റ് (ടെസ്റ്റ്, ഏകദിനം, ടി-20) ടൂർ ഉൾപ്പെടുന്ന പരമ്പരകളുടെ ഷെഡ്യൂളാണ് കിവീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്.

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പര; ഒക്ടോബറിൽ തുടക്കം

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന വമ്പൻ പര്യടനത്തിൽ അഞ്ച് ടി-20 മത്സരങ്ങളും, അഞ്ച് ഏകദിനങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. മത്സരങ്ങളുടെ എണ്ണം കണക്കിലെടുത്താൽ ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയായിരിക്കും ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ സംഘം ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസിലൻഡിൽ എത്തുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ കിവീസ് മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനൊപ്പം നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ 5 മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയിൽ ഭാഗമാകുന്നത്.

ഇന്ത്യ - ന്യൂസിലൻഡ് പരമ്പരയുടെ പൂർണ്ണ വിവരങ്ങൾ:

ടി-20 പരമ്പര:

  • ഒന്നാം ടി-20: ഒക്ടോബർ 22 (ക്രിസ്റ്റചർച്ച്)
  • രണ്ടാം ടി-20: ഒക്ടോബർ 24 (ക്രിസ്റ്റചർച്ച്)
  • മൂന്നാം ടി-20: ഒക്ടോബർ 27 (വെല്ലിംഗ്ടൺ)
  • നാലാം ടി-20: ഒക്ടോബർ 30 (ഓക്‌ലൻഡ്)
  • അഞ്ചാം ടി-20: നവംബർ 1 (ഹാമിൽട്ടൺ)

ഏകദിന പരമ്പര:

  • ഒന്നാം ഏകദിനം: നവംബർ 4 (ഓക്‌ലൻഡ്)
  • രണ്ടാം ഏകദിനം: നവംബർ 7 (വെല്ലിംഗ്ടൺ)
  • മൂന്നാം ഏകദിനം: നവംബർ 10 (ഹാമിൽട്ടൺ)
  • canലാം ഏകദിനം: നവംബർ 13 (മൗണ്ട് മൗംഗനൂയി)
  • അഞ്ചാം ഏകദിനം: നവംബർ 15 (മൗണ്ട് മൗംഗനൂയി)

ടെസ്റ്റ് പരമ്പര:

  • ഒന്നാം ടെസ്റ്റ്: നവംബർ 19 - 23 (വെല്ലിംഗ്ടൺ)
  • രണ്ടാം ടെസ്റ്റ്: നവംബർ 27 - ഡിസംബർ 1 (ക്രിസ്റ്റചർച്ച്)