ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

  1. Home
  2. Sports

ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

fifa


 

ലോകകപ്പ് ഫൈനലിൽ ലോകോത്തര പോപ് താരങ്ങൾ അണിനിരക്കുന്ന മെഗാ സംഗീത വിരുന്ന് നടക്കാനിരിക്കെ, കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഹാഫ് ടൈം ഇടവേളയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിഫ. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക്17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ സ്പാനിഷ്, അർജന്‍റീനൻ ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണയായി ഫുട്ബോൾ മത്സരങ്ങളിൽ നൽകുന്ന 15 മിനിറ്റ് ഇടവേളയേക്കാൾ വെറും രണ്ട് മിനിറ്റ് മാത്രമാണ് ഇവിടെ അധികമായി അനുവദിക്കുക. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത പരിപാടികൾക്കായി മാറ്റിവെക്കുക. ബാക്കി സമയം വേദി പെട്ടെന്ന് ഒരുക്കാനും മാറ്റാനും, ഗ്രൗണ്ടിലെ പുല്ല് നനയ്ക്കാനും വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂയോർക്കിലെ കാട്ടുതീയെത്തുടർന്നുണ്ടായ പുകപടലങ്ങൾ സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ഫൈനൽ വൻ ആഘോഷമാക്കാനാണ് ഫിഫയുടെ പ്ലാൻ.