മൂടൽമഞ്ഞ് ; ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം വൈകുന്നു; മത്സരം ഉപേക്ഷിക്കാനും സാധ്യത
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം മൂടൽമഞ്ഞ് മൂലം വൈകുന്നു. ലഖ്‌നൗവിലെ ഏക്‌നന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6:30 ന് നടക്കേണ്ടിയിരുന്ന ടോസ് കനത്ത മഞ്ഞ് മൂലം കാഴ്ച്ച പരിധി കുറഞ്ഞതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥയിൽ വ്യത്യാസം വന്നില്ലെങ്കിൽ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം
