മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍
ഐപിഎല്‍ പോരാട്ടത്തില്‍ നിന്നു പരിക്കേറ്റ് പുറത്തായ യുവ താരം ആയുഷ് മാത്രെയ്ക്കു പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ആകാശ് മധ്‌വാളാണ് മാത്രെയുടെ പകരക്കാരനായി ചെന്നൈ ടീമിലെത്തിച്ചത്.
ഇന്ന് ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെ സ്റ്റേഡിയത്തില്‍ നേരിടാനിരിക്കുകയാണ്. പോരാട്ടത്തിനു മണിക്കൂറുകള്‍ മാത്രം നില്‍ക്കെയാണ് ചെന്നൈ മധ്‌വാളിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പേസർ ഖലീൽ അഹമദും പരിക്കേറ്റ് പുറത്തായ സാഹചര്യം കൂടി കണക്കിലെടുത്താണ് മാത്രെയുടെ പകരക്കാരനായി ആകാശ് മധ്‍വാളിനെ ചെന്നൈ ടീമിലെത്തിച്ചത്.കലിനു പരിക്കേറ്റാണ് മാത്രെ ഐപിഎല്ലില്‍ നിന്നു പുറത്തായത്. പിന്നാലെയാണ് ചെന്നൈ പേസറെ ടീമിലെത്തിച്ചത്.
2023, 2024 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരമാണ് മധ്‌വാള്‍. കഴിഞ്ഞ സീസണില്‍ താരം രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. ഇത്തവണത്തെ മെഗാ ലേലത്തില്‍ പക്ഷേ താരം അണ്‍സോള്‍ഡായിരുന്നു.
