ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഗിൽ വീണ്ടും ഒന്നാമത്; അദ്ഭുത കുതിപ്പുമായി വൈഭവ്

  1. Home
  2. Sports

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഗിൽ വീണ്ടും ഒന്നാമത്; അദ്ഭുത കുതിപ്പുമായി വൈഭവ്

gill


ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് ഗില്ലിന് നേട്ടമായത്. പരമ്പരയിൽ രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ തിളങ്ങിയ ഗിൽ 801 റേറ്റിങ് പോയന്റോടെയാണ് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ (794) പിന്തള്ളി തലപ്പത്തെത്തിയത്. വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

അതേസമയം, സിംബാബ്‌വെക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി. 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ 15-കാരനായ വൈഭവ് 48-ാം സ്ഥാനത്തെത്തി ആദ്യ 50-ൽ ഇടംനേടി. പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരം 50, 81 എന്നിങ്ങനെ റൺസ് നേടിയിരുന്നു.