മഴക്കളിയിലും റെക്കോർഡ് സെഞ്ച്വറിയടിച്ച് ഗുർബാസ്; ധരംശാലയിൽ ഇന്ത്യക്ക് വിജയലക്ഷ്യം 195 റൺസ്

  1. Home
  2. Sports

മഴക്കളിയിലും റെക്കോർഡ് സെഞ്ച്വറിയടിച്ച് ഗുർബാസ്; ധരംശാലയിൽ ഇന്ത്യക്ക് വിജയലക്ഷ്യം 195 റൺസ്

gurnoor


മഴമൂലം 25 ഓവറായി ചുരുക്കിയ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. തുടക്കത്തിൽ മൂന്ന് വിക്കറ്റിന് 26 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട അഫ്ഗാനെ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുല്ല ഗുർബാസിന്റെ അസാധാരണ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. വെറും 48 പന്തിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കിയ ഗുർബാസ്, അഫ്ഗാൻ താരത്തിന്റെ ഏറ്റവും അതിവേഗ ഏകദിന സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 51 പന്തിൽ 102 റൺസെടുത്താണ് താരം പുറത്തായത്.

ഗുർബാസിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ 24.5 ഓവറിൽ 194 റൺസിന് അഫ്ഗാനിസ്ഥാൻ ഓൾഔട്ടായി. ഇന്ത്യക്കായി അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഗുർനീർ ബ്രാറും ഹർഷ ദുബെയും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവർക്കും മൂന്ന് വിക്കറ്റുകൾ വീതം ലഭിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറിൽ 195 റൺസാണ്.