കിവീസിനെ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

  1. Home
  2. Sports

കിവീസിനെ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

india


ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ് ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 41 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഇന്നിങ്‌സ് തുടക്കത്തിലെ വിക്കറ്റ് വീണു. അക്വിബ് നബി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ടിം സെയ്ഫെര്‍ട്ടിനെ നഷ്ടമായി. ഇന്നിങ്‌സിന്റെ ആറാമത്തെ ഓവറില്‍ ആറ് റണ്‍സെടുത്ത വില്‍ യങിനെയും നബി തന്നെ പുറത്താക്കി. 11 റണ്‍സെടുക്കുന്നതിനിടെ രണ്ട വിക്കറ്റുകള്‍ നഷ്ടമായതോടെ കിവീസ് സമ്മര്‍ദത്തിലായി.

സ്‌കോര്‍ 23 ല്‍ നില്‍ക്കെ അടുത്ത വിക്കറ്റും വീണു. ഇത്തവണ കംബോജിനായിരുന്നു വിക്കറ്റ്, 26 പന്തില്‍ 11 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് കംബോജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 22 പന്തില്‍ നിന്ന് 7 റണ്‍സെടുത്ത ടോം ലാതത്തെ നമന്‍ ധിര്‍ പുറത്താക്കി. ആ ഓവറില്‍ തന്നെ ഗ്ലെന്‍ ഫില്പ്‌സ്(0) മടങ്ങിയതോടെ 20 ഓവറില്‍ 53 ന് 5 എന്ന നിലിലേക്ക് വീണു ന്യൂസിലന്‍ഡ്. മറുവശത്ത് 104 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത് ചെറുത്ത് നില്‍പ് നടത്തിയ ഡാരില്‍ മിച്ചെലിനെ അക്ഷര്‍ പട്ടേലും പുറത്താക്കി. 112 ന് ആറ് എന്ന നിലയിലേക്ക് വീണ കിവീസിനായി വാലറ്റത്തിനും ചെറുത്ത് നില്‍ക്കാനായില്ല. 119ന് 7, 127 ന് 8, 132 ന് 9, 134 ന് 10 എന്നിങ്ങനെ വിക്കറ്റുകള്‍ വീണതോടെ കിവീസ് ഇന്നിങ്‌സിന്റെ ആയുസ് തീര്‍ന്നു.

ഇന്ത്യയ്ക്കായി പേസര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 10 ഓവര്‍ എറിഞ്ഞ് 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഷദീപ് സിങ് -രണ്ട്, അക്വിബ് നബി -രണ്ട്, അക്ഷര്‍ പട്ടേല്‍ -രണ്ട്, എന്നിവര്‍ വിക്കറ്റുകള്‍ നേടി.