ഇരട്ടഗോളുകളുമായി ഹാളണ്ടും ചെർക്കിയും; ക്രിസ്റ്റൽ പാലസിനെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി

  1. Home
  2. Sports

ഇരട്ടഗോളുകളുമായി ഹാളണ്ടും ചെർക്കിയും; ക്രിസ്റ്റൽ പാലസിനെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി

english premier league


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മാഞ്ചെസ്റ്റർ സിറ്റി. സൂപ്പർ താരം എർലിങ് ഹാളണ്ടും റയാൻ ചെർക്കിയും നേടിയ ഇരട്ടഗോളുകളുടെ കരുത്തിലാണ് സിറ്റിയുടെ തകർപ്പൻ വിജയം. ജയത്തോടെ ലീഗിലെ തങ്ങളുടെ രണ്ടാം വിജയവും മാഞ്ചെസ്റ്റർ സിറ്റി സ്വന്തമാക്കി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ഹാളണ്ടാണ് സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയാൻ ചെർക്കി ലീഡ് രണ്ടായി ഉയർത്തി. എന്നാൽ തൊട്ടുപിന്നാലെ ലഭിച്ച ഫ്രീകിക്ക് സിറ്റി ഗോൾകീപ്പർ ഡൊണ്ണറുമ്മയുടെ സെൽഫ് ഗോളിൽ കലാശിച്ചതോടെ പാലസ് ഒരു ഗോൾ തിരിച്ചടിച്ചു.

തുടർന്ന് ആക്രമിച്ച് കളിച്ച സിറ്റി ചെർക്കിയുടെ മനോഹരമായ ലോങ്‌റേഞ്ചറിലൂടെ വീണ്ടും ലീഡുയർത്തി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഹാളണ്ട് കൂടി ഇരട്ടഗോൾ തികച്ചതോടെ ഒന്നിനെതിരെ നാല് ഗോളുകളുടെ വൻ ജയത്തോടെ സിറ്റി കളംവിട്ടു.