തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ

  1. Home
  2. Sports

തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ

HARDIK PANDYA


ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ കാമുകി മഹിക ശർമയ്ക്കൊപ്പം തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തലമുടി പൂർണമായി മുണ്ഡനം ചെയ്ത് പരമ്പരാഗത വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ സുപ്രഭാത സേവയിലും ഇരുവരും പങ്കെടുത്തു. ഹർദികിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

പരിക്കിൽ നിന്നും പൂർണമുക്തനായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് 32-കാരനായ ഹർദിക്. 2026-ലെ ഐ.പി.എൽ സീസണിന് ശേഷം പുറംവേദനയും തുടയിലേറ്റ പരിക്കുമാണ് താരത്തെ കളിക്കളത്തിൽ നിന്ന് അകറ്റിയത്. ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ റീഹാബിലിറ്റേഷൻ പൂർത്തിയാക്കിയ ഹർദികിന് അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അയർലൻഡ്, സിംബാബ്‌വെ പരമ്പരകൾ നഷ്ടമായിരുന്നു. വരാനിരിക്കുന്ന വൈറ്റ് ബോൾ മത്സരങ്ങളിലൂടെ കളിമുറ്റത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരം.