ഫുട്‌ബോൾ ലോകകപ്പ് ട്രോഫിയുടെ ചില കൗതുക വിശേഷങ്ങൾ

  1. Home
  2. Sports

ഫുട്‌ബോൾ ലോകകപ്പ് ട്രോഫിയുടെ ചില കൗതുക വിശേഷങ്ങൾ

image


2026 ഫിഫ ലോകകപ്പ് ആരംഭിച്ചത് മുതൽ എല്ലാ ഫുട്‌ബോൾ ആരാധകരുടെയും ഒരേയൊരു കാത്തിരിപ്പ്.തങ്ങളുടെ പ്രിയപ്പെട്ട ടീം ആ സ്വർണക്കപ്പ് ഉയർത്തുന്ന നിമിഷത്തിനായാണ്. എന്നാൽ ഫുട്‌ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് ആ സ്വർണ്ണ കപ്പ് സ്വന്തമാക്കുന്ന ജേതാക്കൾക്ക് ആ ട്രോഫി സൂക്ഷിക്കാനാവുക മണിക്കൂറുകൾ മാത്രം ആണ്. അതായത് ടീം സ്റ്റേഡിയം വിടുന്നതിനു മുന്നെ ട്രോഫി ഫിഫയെ തിരിച്ചു ഏൽപ്പിക്കണം.മാത്രമല്ല ഗ്ലൗസ് ഇല്ലാതെ ഈ ട്രോഫി തൊടാൻ ലോകത്ത് കുറച്ചുപേർക്കേ അനുവാദമുള്ളൂ. ലോകകപ്പ് ജയിച്ച താരങ്ങൾക്കും രാജ്യങ്ങളിലെ ഭരണത്തലവന്മാർക്കും.

6.17 കിലോഗ്രാം പൂർണ്ണമായും സ്വർണത്തിലാണ് ഈ ട്രോഫി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കൗതുകരമായ കാര്യം എന്താണെന്നാൽ ഈ ട്രോഫിയുടെ ഉൾഭാഗം പൊള്ളയാണ്. 36.8 സെ.മി ഉയരമുള്ള ട്രോഫിയുടെ ഉൾഭാഗവും കൂടി സ്വർണ്ണമായിരുന്നെങ്കിൽ 80 കി.ഗ്രാം ഭാരം വരുമായിരുന്നു. അങ്ങനെയെങ്കിൽ ജേതാക്കൾക്ക് ഇത് കൈകൾ കൊണ്ട് ഉയർത്താനാകുമായിരുന്നില്ല.അത് പോലെ ട്രോഫിയുടെ താഴ്ഭാഗത്ത് രണ്ട് മലൈക്കൈറ്റ് (Malachite) ഗ്രീൻ വളയങ്ങളുണ്ട്. അതിനടിയിലാണ് 1974 മുതലുള്ള ജേതാക്കളുടെ പേരുകൾ കൊത്തിവെച്ചിരിക്കുന്നത്. 2038 വരെയുള്ള ജേതാക്കളുടെ പേരുകൾ കൊത്തിവെക്കാനുള്ള സ്ഥലം നിലവിലെ ട്രോഫിയിലുണ്ട്ഇനി ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ദുരൂഹതകളിലൊന്നാണ് യൂൾ റിമെ ട്രോഫി മോഷണം. 1930 മുതൽ 1970 വരെ ഫിഫ ലോകകപ്പ് ജേതാക്കൾക്ക് നൽകിയിരുന്ന ഈ ട്രോഫി 1983-ൽ മോഷ്ടിക്കപ്പെട്ടു.എന്നാൽ പിന്നീട് ഒരിക്കലും ആ ഒറിജിനൽ ട്രോഫി കണ്ടെടുക്കാനായില്ല.അത് ഉരുക്കി വിറ്റതായാണ് കരുതുന്നത്