ജേഴ്സി നിറം നീല മാറി കാവിയായത് താനറിഞ്ഞില്ല; ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി

  1. Home
  2. Sports

ജേഴ്സി നിറം നീല മാറി കാവിയായത് താനറിഞ്ഞില്ല; ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി

hockey india


എഫ്.ഐ.എച്ച്. ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയ്ക്കുള്ളിൽ വൻ ഭിന്നത. എക്സിക്യൂട്ടീവ് ബോർഡുമായോ പ്രസിഡന്റായ തന്നോടോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് തീരുമാനമെന്ന് മുൻ നായകൻ കൂടിയായ ദിലീപ് ടിർക്കി തുറന്നടിച്ചു. വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തീരുമാനത്തിന് പിന്നിലെ വ്യക്തികൾ, കളിക്കാരുമായും ബോർഡുമായും ചർച്ച നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ടിർക്കി റിപ്പോർട്ട് തേടിയിരിക്കുന്നത്. തന്റെ എതിർപ്പ് കാവി നിറത്തോടല്ലെന്നും, പ്രസിഡന്റിനെയും ഭരണസമിതിയെയും ഒഴിവാക്കി ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായി ലോകകപ്പ് ആരംഭിക്കാനിരിക്കെ ഉയർന്ന ഈ വിവാദം ഒഡിഷ സർക്കാരുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്.