'ഞാനുണ്ടാകും ഒപ്പം'; പഞ്ചാബ് കിങ്‌സിലേക്കുള്ള മാറ്റത്തിനു പിന്നാലെ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ

  1. Home
  2. Sports

'ഞാനുണ്ടാകും ഒപ്പം'; പഞ്ചാബ് കിങ്‌സിലേക്കുള്ള മാറ്റത്തിനു പിന്നാലെ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ

hardik pandya


ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിലേക്കുള്ള ട്രേഡിന് പിന്നാലെ ടീമിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ പരിശീലകൻ റിക്കി പോണ്ടിങ്ങിനും മുഴുവൻ പഞ്ചാബ് ടീമിനുമൊപ്പം താനുണ്ടാകുമെന്ന് താരം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

'സത് ശ്രീ അകാൽ, എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ കോച്ച് റിക്കി, എന്റെ ടീം, മുഴുവൻ പഞ്ചാബ്, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്' എന്നാണ് ഹാർദിക് കുറിച്ചത്. 18 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസിൽ നിന്ന് ഹാർദിക്കിനെ പഞ്ചാബ് സ്വന്തമാക്കിയത്. പകരം അതേ തുകയ്ക്ക് ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലാണിത്.

മുംബൈ ഇന്ത്യൻസിനൊപ്പം നാല് കിരീടങ്ങൾ നേടുകയും ഗുജറാത്ത് ടൈറ്റൻസിനെ കന്നിക്കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ഹാർദിക്, ഐപിഎല്ലിൽ ഇതുവരെ 162 മത്സരങ്ങളിൽ നിന്ന് 2,955 റൺസും 82 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.