ഐ.സി.സി ട്വന്റി-20 ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് മൂന്നാം റാങ്കിൽ

  1. Home
  2. Sports

ഐ.സി.സി ട്വന്റി-20 ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് മൂന്നാം റാങ്കിൽ

SURYA


ഐ.സി.സി.ട്വന്റി-20 ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ പാക് നായകൻ ബാബർ അസമിനെ മറികടന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി. ഏഷ്യാകപ്പിലും ആസ്‌ട്രേലിയയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലും മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ കരിയർ ബെസ്റ്റ് റാങ്കിലെത്തുകയായിരുന്നു.

പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് സൂര്യകുമാര്‍. ഹാര്‍ദിക് പാണ്ഡ്യ 22 സ്ഥാനം കയറി 65ാം റാങ്കിലെത്തി. ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡാണ് ബോളര്‍മാരില്‍ ഒന്നാമന്‍. ട്വന്റി ട്വന്റി ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോഴാണ് സ്ഥിരതയാര്‍ന്ന പ്രകടനവുമായി സൂര്യകുമാര്‍ യാദവിന്റെ മുന്നേറ്റം. 

ഓസീസിനെതിരായ മൊഹാലി ട്വന്റി ട്വന്റിയിലെ 25 പന്തിലെ 46 റണ്‍സും കുതിപ്പിന് കരുത്തായി. ഒന്നാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാനെക്കാള്‍ 45 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാര്‍. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. സൂര്യകുമാര്‍ മൂന്നാമതെത്തിയപ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ 800 റേറ്റിങ് പോയിന്റ് കടന്ന് റാങ്കിങ്ങില്‍ രണ്ടാമതെത്തിയതാണ് സൂര്യകുമാര്‍ യാദവിന്റെ മികച്ച നേട്ടം.