ഐ.സി.സി ടെസ്റ്റ് റാങ്കിങ്; ബൗളർമാരിൽ ബുംറ രണ്ടാമത്, ബാറ്റർമാരുടെ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

  1. Home
  2. Sports

ഐ.സി.സി ടെസ്റ്റ് റാങ്കിങ്; ബൗളർമാരിൽ ബുംറ രണ്ടാമത്, ബാറ്റർമാരുടെ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

bumrah


ഐ.സി.സി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ഒലി റോബിൻസണും ബുംറയ്ക്കൊപ്പം രണ്ടാം റാങ്ക് പങ്കിടുന്നുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയ്ക്ക് റാങ്കിങ്ങിൽ മുന്നേറാൻ സഹായകമായത്. ന്യൂസീലൻഡിന്റെ ആദ്യ ഇന്നിങ്‌സിൽ 92 റൺസിന് നാല് വിക്കറ്റും, രണ്ടാം ഇന്നിങ്‌സിൽ ടോം ലാഥത്തിന്റെ വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു.

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്റ്റാർക്കിനേക്കാൾ 25 റേറ്റിങ് പോയിന്റുകൾ പിന്നിലാണ് ബുംറ. ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദെ റാങ്കിങ്ങിൽ മുന്നേറി ആറാം സ്ഥാനത്തെത്തി. 2024 ഫെബ്രുവരിയിലാണ് ബുംറ ആദ്യമായി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. അതിനുശേഷം 697 ദിവസങ്ങൾ അദ്ദേഹം ഒന്നാം സ്ഥാനത്ത് തുടർന്നിരുന്നു.

ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ഋഷഭ് പന്ത് ആറാം സ്ഥാനത്തും, ശുഭ്മാൻ ഗിൽ ഏഴാം സ്ഥാനത്തും, യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയാണ് മൂന്നാം സ്ഥാനത്ത്.