ഒസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി, ദേവ്ദത്ത് നയിക്കും

  1. Home
  2. Sports

ഒസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി, ദേവ്ദത്ത് നയിക്കും

hardik pandya


ഒരിടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും ഇന്ത്യൻ കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നു. ഓസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് ഹാർദിക്കിനെ ഉൾപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതൽ പുതുച്ചേരിയിൽ ആരംഭിക്കുന്ന പരമ്പരയിൽ രണ്ട് ചതുർദിന (Red-ball) മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ചതുർദിന മത്സരങ്ങളിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇന്ത്യ എ ടീമിനെ നയിക്കും.

ഋതുരാജ് ഗെയ്ക്‌വാദ് നായകനാകുന്ന ഏകദിന ടീമിലാണ് ഹാർദിക് പാണ്ഡ്യ ഇടംപിടിച്ചത്. ഐ.പി.എല്ലിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് വിട്ടുനിന്ന താരം ബെംഗളൂരുവിലെ ബി.സി.സി.ഐ (BCCI) സെന്റർ ഫോർ എക്‌സലൻസിൽ ചികിത്സയിലായിരുന്നു. വരാനിരിക്കുന്ന പരമ്പരയിൽ കായികക്ഷമത തെളിയിച്ചാൽ മാത്രമേ ഹാർദിക്കിന് മത്സരങ്ങളിൽ ഇറങ്ങാനാകൂ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ സീനിയർ ടീമിലേക്ക് തിരികെയെത്താനാണ് താരം ലക്ഷ്യമിടുന്നത്.

അതേസമയം, പരിക്കിന് ശേഷം മലയാളി താരം സായ് സുദർശനും ടീമിൽ തിരിച്ചെത്തി. ചതുർദിന മത്സരങ്ങളിൽ സായ് സുദർശനാണ് വൈസ് ക്യാപ്റ്റൻ. ദുലീപ് ട്രോഫി ഫൈനലിൽ സെഞ്ചുറി നേടിയ കുമാർ കുഷാഗ്ര, എൻ. ജഗദീശൻ എന്നിവരും ചതുർദിന മത്സരങ്ങൾക്കുള്ള ടീമിൽ ഇടംനേടിയിട്ടുണ്ട്.