ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര

  1. Home
  2. Sports

ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര

virat kohli


വിശാഖപട്ടണം ഏകദിനത്തിൽ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര. 26 ഓവറുകളിൽ 117 റണ്ണുകൾ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എട്ട് ഓവറുകളിൽ ആദ്യ നാല് വിക്കറ്റുകൾ തുടരെ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ചു നിൽക്കാനായില്ല. നാല് താരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി രണ്ടക്കം കണ്ടത്. ഇന്ത്യൻ നിരയിൽ 31 റണ്ണുകൾ നേടിയ വിരാട് കോഹ്ലി മാത്രമാണ് പിടിച്ചു നിൽക്കുന്നതിനുള്ള ശ്രമം നടത്തിയത്. 29 റണ്ണുകൾ എടുത്ത് പുറത്താകാതെ നിന്ന ആക്സർ പട്ടേലും ഇന്ത്യക്ക് സഹായമായി. 

ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും ഷമിയും സിറാജും റണ്ണുകൾ എടുക്കാതെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മൂന്ന് വിക്കറ്റ് എടുത്ത ഷോൺ ഒബട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ നാഥാൻ എലീസും ഇന്ത്യയെ ഡഗ്ഔട്ടിലേക്ക് മടക്കി. ബൗളർമാർ വിചാരിച്ചാൽ മാത്രമേ ഇന്ത്യക്ക് ഇനി മത്സരത്തിൽ വിജയ സാധ്യതയുള്ളൂ.