വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

  1. Home
  2. Sports

വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

sanju samson


 

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിലുണ്ട്. എന്നാൽ, ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. ജപ്പാനെതിരായ ട്വന്റി20 ടീമിലും ഏഷ്യൻ ​ഗെയിംസ് ടീമിലും സഞ്ജുവുണ്ട്. ശുഭ്മാൻ ​ഗിൽ ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. കെ എൽ രാഹുൽ വൈസ് ക്യാപ്റ്റനും. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ ഏകദിന ടീമിലുണ്ട്. ട്വന്റി20 ടീമിനെ ശ്രേയസ് അയ്യരാകും നയിക്കുക. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.

സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ഏകദിന പരമ്പര. ട്വന്റി 20 പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ട്.

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം:-
ശുഭ്മാൻ ​ഗിൽ(ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ​ഗെയ്ക്ക്വാദ്, കെ എൽ രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ​ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശ്വസി ജയ്സ്വാൾ, നമാൻ ദിർ.

വിൻഡീസിനെതിരായ ട്വന്റി20 ടീം:-
ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷ​ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.

ജപ്പാൻ ട്വന്റി20, ഏഷ്യൻ ​ഗെയിംസ് ടീം:-

ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, വൈഭവ് സൂര്യവംശി, യഷ് താക്കൂർ, വിപ് രാജ് നി​ഗം.