രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

  1. Home
  2. Sports

രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

s


അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാ ഒന്നാം ഇന്നിംഗ്സ് സ്കോറായ 564-8ന് മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായ അഫ്ഗാന്‍ രണ്ടാം ഇന്നിംഗ്സില്‍ 112 റണ്‍സിന് പുറത്തായി ഇന്നിംഗ്സിനും 300 റണ്‍സിനും തോറ്റു. 113-5 എന്ന നിലയില്‍ ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ 152 റണ്‍സിന് പുറത്തായി 412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയാണ് ഫോളോ ഓണ്‍ ചെയ്തത്.

പിന്നാലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സില്‍ 35.5 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത ഓപ്പണര്‍ സെദിഖുള്ള അടല്‍ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് 24 റണ്‍സെടുത്തപ്പോള്‍ 13 റണ്‍സെടുത്ത റഹ്മത്ത് ഷാ മാത്രമാണ് പിന്നിട് അഫ്ഗാൻ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ 4 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 3 വിക്കറ്റെടുത്തു. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. 2018ല്‍ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 272 റണ്‍സിന് ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് അഫ്ഗാനെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യ പിന്നിലാക്കിയത്.